Vídeo: Versão rara de blindado russo é avistada na Ucrânia

കിഴക്കൻ യൂറോപ്പിലെ ഈ വലിയ രാജ്യം 1991ലാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്. അതുവരെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. റഷ്യ, പോളണ്ട്, ബലാറസ്, ഹങ്കറി, സ്ലൊവാക്യ എന്നീ രാജ്യങ്ങ…
കിഴക്കൻ യൂറോപ്പിലെ ഈ വലിയ രാജ്യം 1991ലാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്. അതുവരെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. റഷ്യ, പോളണ്ട്, ബലാറസ്, ഹങ്കറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളുടെ അതിർ‍ത്തിയിലുള്ള ഈ കരിങ്കടൽതീര രാഷ്ട്രം ഒമ്പതാം ശതകത്തിൽ കീവൻ റഷ്യ എന്നാണറിയപ്പെട്ടിരുന്നത്. നാടോടിക്കൂട്ടങ്ങളായിരുന്നു അക്കാലത്തെ കീവൻ റഷ്യക്കാർ‍. വലിപ്പമുള്ള രാജ്യമായിരുന്നതുകൊണ്ട് നിരവധി ഗോത്രനേതാക്കൾ അവകാശം സ്ഥാപിച്ച് അവരുടെ ഭരണസംവിധാനങ്ങൾ ഏർ‍പ്പെടുത്തി. കൂട്ടത്തിൽ സമ്പന്നമായ മേഖലകൾ കൈയടക്കാൻ അതിർ‍ത്തിരാജ്യങ്ങൾ തയ്യാറായതോടെ ഇതും യൂറോപ്പിലെ സ്ഥിരം സംഘർ‍ഷമേഖലയായി. പോളണ്ടിനെ അനുസ്മരിപ്പിക്കുംവിധം കാർ‍ഷികമേഖലയിൽ അക്കാലത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഉക്രെയിനായിരുന്നു. അധ്വാനശീലരായിരുന്നു ജനത. 1917ൽ റഷ്യൻവിപ്ലവത്തെ തുടർന്നു സോവിയറ്റ് ചേരിയിലേക്ക് ക്ഷണമുണ്ടായെങ്കിലും 1922ലാണ് അവർ‍ സോവിയറ്റ് യൂണിയന്റെ അംഗീകൃത ഭാഗമായത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം 1991ൽ വീണ്ടും സ്വതന്ത്ര രാഷ്ട്രമായി. …
  • തലസ്ഥാനം and largest city: Kyiv
  • ഔദ്യോഗിക ഭാഷകൾ: Ukrainian
  • നിവാസികളുടെ പേര്: Ukrainian
  • ഭരണസമ്പ്രദായം: Semi-presidential unitary state
  • ജി.ഡി.പി. (PPP): 2007 estimate
  • ജി.ഡി.പി. (നോമിനൽ): 2007 estimate
  • ജിനി (2006): 31 · medium
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org